ബ്ലൂ ടിക്ക് കാണിക്കാതെ മെസേജ് വായിക്കണോ? വഴിയുണ്ട്‌

നമ്മള്‍ ചാറ്റ് ചെയ്യുന്ന വ്യക്തി നമ്മുടെ മെസേജ് കണ്ടോ ഇല്ലയോ എന്നും കണ്ടിട്ടും മറുപടി തരാത്തതാണോ എന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ബ്ലൂ ടിക്ക്. പക്ഷേ നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഈ ബ്ലൂ ടിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന്. അതുകൊണ്ട് വാട്സാപ്പ് ഇതിനായി ഒരുക്കിയിട്ടുള്ള ഓപ്ഷനാണ് Read Receipts Disable ചെയ്യുക എന്നത്. പക്ഷെ ഇതിനൊരു കുഴപ്പമുണ്ട്. റീഡ് ചെയ്യുന്നത് നാം ഓഫാക്കിവെച്ചിരിക്കുകയാണെന്ന് സന്ദേശം അയച്ചയാള്‍ക്ക് മനസിലാകും.

അതിനാല്‍ ആര്‍ക്കും മനസിലാകാത്ത വിധത്തില്‍ വാട്സാപ്പ് മെസേജ് വായിക്കാനും അതേസമയം മെസേജ് വായിച്ചുവെന്ന് അയച്ചയാള്‍ക്ക് പിടികിട്ടാതിരിക്കാനുമുള്ള ചില കുറുക്കുവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം. ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗം വാട്സാപ്പ് നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കുക എന്നുള്ളതാണ്. മെസേജ് വന്നുവെന്ന് നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍, നോട്ടിഫിക്കേഷന്‍ ബാര്‍ താഴേക്ക് വലിച്ചിട്ട് മെസേജ് വായിച്ചുനോക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്‌ബോള്‍ അയച്ചയാള്‍ ഒരിക്കലും മെസേജ് വായിച്ചുവെന്ന് തിരിച്ചറിയില്ല. ഏറ്റവും ജനപ്രിയമായ ഒരു ട്രിക്ക് കൂടിയാണിത്.

മറ്റൊന്ന് വാട്സാപ്പിലെ പോപ് അപ്പ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയിടുക എന്നുള്ളതാണ്. ഇതിനായി Open WhatsApp setting > select Notifications> turn on the Pop-up Notification option. ഇത് ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഫോണ്‍സ്‌ക്രീനില്‍ മെസേജ് കാണുകയും ചെയ്യാം, അത് കണ്ടുവെന്ന് അയച്ചയാള്‍ക്ക് തിരിച്ചറിയുകയുമില്ല. ഒരു വഴി കൂടിയുണ്ട്. എയര്‍പ്ലേന്‍ മോഡില്‍ ഫോണ്‍ സെറ്റ് ചെയ്തതിന് ശേഷം ലഭിച്ച വാട്സാപ്പ് മെസേജ് എടുത്ത് നോക്കുക. എന്നിട്ട് വാട്സാപ്പില്‍ നിന്നിറങ്ങിയതിന് ശേഷം airplane mode ഓഫാക്കി വെക്കുക. ഇങ്ങനെ ചെയ്യുമ്‌ബോള്‍ നാം ഓണ്‍ലൈനില്‍ വന്നുവെന്നോ മെസേജ് വായിച്ചുവെന്നോ അയച്ചയാള്‍ക്ക് തിരിച്ചറിയില്ല.