ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പ്: അന്‍തിം പംഗലിന് ചരിത്ര നേട്ടം

സോഫിയ: അണ്ടര്‍ 20ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അന്‍തിം പംഗല്‍. ബള്‍ഗേറിയയിലെ സോഫിയ വേദിയാകുന്ന ചാമ്ബ്യന്‍ഷിപ്പില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പതിനേഴുകാരിയായ അന്‍തിം ചരിത്ര നേട്ടം കുറിച്ചത്.

ഫൈനലില്‍ കസക്ക്സ്ഥാന്റെ അറ്റ്ലിന്‍ ഷാഗയേവയെ 8-0ത്തിന് ഏകപക്ഷിയമായി തോല്‍പ്പിച്ചാണ് അന്‍തിം പൊന്നണിഞ്ഞത്. ഹരിയാനയിലെ ഭഗാന സ്വദേശിയായ അന്‍തിം ടൂര്‍ണമെന്റില്‍ നേരത്തേ യൂറോപ്യന്‍ ചാമ്ബ്യന്‍ ഒലീവിയ ആന്‍ഡ്രിച്ചിനേയും പരാജയപ്പെടുത്തിയിരുന്നു.