കെ.ടി ജലീലിന്റെ വിവാദ പരാമര്‍ശം; പരാതി ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷിക്കും

ന്യൂഡല്‍ഹി: കെ.ടി ജലീല്‍ കശ്മീരിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം.

ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് കെ.ടി. ജലീലിനെതിരേ ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജി.എസ്. മണി ഡി.സി.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.