പല്ലിന്റെയും മോണയുടെയും ആരോ​ഗ്യ സംരക്ഷണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…..

പല്ല് സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. പല്ല് വേദന, പല്ല് പുളിപ്പ്, വായ്‌നാറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഭൂരിഭാഗം പേരും നേരിടുന്നുണ്ട്. പല്ലിന്റെയും മോണയുടെയും ആരോഗ്യം വളരെ പ്രധാനമാണ്. പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം പല്ലുകളുടെ ആരോ?ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

അമിതമായി ചോക്ലേറ്റ് കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായ അളവിൽ മധുരം ചേർത്ത കാപ്പി കുടിക്കുന്നത് പല്ല് വേഗത്തിൽ ദ്രവിക്കാൻ കാരണമാകും. പഴങ്ങളും പച്ചക്കറികളും കാത്സ്യവും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അതിനാൽ ഇവയെല്ലാം ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം.

ചെറുചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. പല്ലിന്റെ സംരക്ഷണത്തിന് രാവിലെയും വൈകുന്നേരവും പല്ലു തേയ്ക്കുകയും വേണം.