വിവിധ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്‌സാം, ഹെഡ് കോൺസ്റ്റബിൾ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്. എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയാം.

കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷ (10+2) 2021 ടയർ 2 സെപ്റ്റംബർ 18 നാണ് നടക്കുക ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഡൽഹി പൊലീസ് പരീക്ഷ ഒക്ടോബർ 10 മുതൽ ഒക്ടോബർ 20 തീയതികളിൽ നടക്കും.

മൾട്ടി ടാസ്‌കിംഗ് (നോൺ ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ പരീക്ഷ 2021 പേപ്പർ 2 നവംബർ 6 ന് നടക്കുമെന്നും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.