ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പോലെ ഇനി വാട്ട്‌സ്ആപ്പും

മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പോലെ വാട്ട്‌സ്ആപ്പും മാറാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും പോലെ മറ്റൊരു ഡിവൈസില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാല്‍ അലേര്‍ട്ട് ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ നല്‍കിയാല്‍ മാത്രമെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയു.

ഡിവൈസുകള്‍ ഇടക്കിടെ മാറി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സവിശേഷത കൂടിയാണിത്. വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണ അടിസ്ഥാനത്തില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് സവിശേഷത ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, സാധരണ ഉപയോക്താക്കളിലേക്ക് എന്ന് മുതല്‍ സവിശേഷത ലഭിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല. എന്നാല്‍ സവിശേഷത എത്താന്‍ അല്‍പ്പം വൈകിയേക്കുമാണ് ലഭിക്കുന്ന സൂചനകള്‍.