കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലിലെത്തി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്.

ഗെയിംസിന്റെ ആറാം ദിനമായ ഇന്ന് ഭാരോദ്വഹനത്തില്‍ ലൗവ്പ്രീത് സിംഗിലൂടെ ഇന്ത്യ മെഡല്‍ നേട്ടം തുടര്‍ന്നു. പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെ ലൗവ്പ്രീത് സിംഗ് വെങ്കലം നേടി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി.