കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; കേസെടുത്തു

താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും സമൂഹമാദ്ധ്യമത്തിലൂടെ അജ്ഞാതന്റെ വധഭീഷണി. ഇരുവരുടേയും പരാതി പ്രകാരം മുംബൈ പോലീസ് കേസെടുത്തു.

സാന്താക്രൂസ് പോലീസിലാണ് ദമ്ബതികള്‍ പരാതി നല്‍കിയത്. എന്തായിരുന്നു ഭീഷണി സന്ദേശമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ വിക്കി കൗശലിന് വധഭീഷണി സന്ദേശം അയച്ചതായും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് വിവരം.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ദമ്ബതികള്‍ മാലിദ്വീപില്‍ അവധിയാഘോഷിക്കാന്‍ പോയതിന് പിന്നാലെയാണ് വധഭീഷണി വാര്‍ത്തകള്‍ പുറത്തുവന്നത്.