ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പകരക്കാരനെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ 101 വോട്ടുകളുടെ ലീഡോടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വംശജനായ മുന്‍ ധനകാര്യ മന്ത്രി ഋഷി സുനക്. 83 വോട്ടുകളുമായി വാണിജ്യ സഹമന്ത്രി പെന്നി മോര്‍ടണ്ട് രണ്ടാം സ്ഥാനത്തും 64 വോട്ടുകളുമായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് മൂന്നാം സ്ഥാനത്തുമാണ്. 358 എംപിമാരാണ് 8 സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് രേഖപ്പെടുത്തിയത്.
കുറഞ്ഞത് 20 ടോറി എംപിമാരുടെ പിന്തുണയോട് കൂടി മാത്രമെ നേതൃസ്ഥാനത്തേയ്ക്ക് എത്താന്‍ കഴിയു. 30 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയു എന്നും കമ്മിറ്റി ഓഫ് കണ്‍സെര്‍വേറ്റീവ് ബാക്ക്ബെഞ്ച് നിയമവ്യവസ്ഥകളില്‍ പറയുന്നു.
അതേസമയം, ഒരു സ്ഥാനാര്‍ത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതല്‍ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ടോറി നേതാവായും യുകെയുടെ പുതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും.

