ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ വമ്ബന്‍ ജയം നേടിയതാണ് ഇന്ത്യക്ക് റാങ്കിങ്ങില്‍ തുണയായത്.
10 വിക്കറ്റിനാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇതോടെ പാകിസ്ഥാനെ മറികടന്ന് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി.
നിലവില്‍ 108 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് 105 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാന് നിലവില്‍ 106 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. 127 റേറ്റിംഗ് പോയിന്റുള്ള ന്യൂസിലാന്‍ഡ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്.

