ഹിജാബ് നിരോധനം; കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 15-ന് ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങി പല സംഘടനകളും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.