തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധി എന്ന് സൂചിപ്പിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്. 2021ലെ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചു മുതൽ ജൂലൈ 1 വരെ, വിവിധ ദിവസങ്ങളിൽ ഇവർ വാട്സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്സ്ആപ്പ് ചാറ്റിൽ നിന്ന് വ്യക്തമാണ്.
ദിലീപും ശ്രീലേഖയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റിൽ നിന്നും മനസിലാക്കാൻ കഴിയുന്നു. ഫ്രീ ആയിരിക്കേേുമ്പാൾ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23 ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുണ്ട്. സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി എന്ന് ദിലീപ് ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിന്റെ ലിങ്കുകളാണ് ശ്രീലേഖ കൂടുതലായും ദിലീപിന് അയച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്നാണ് ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞുിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പുറത്തുവന്ന വാട്ട്‌സ്ആപ്പ് ചാറ്റ്
ദിലീപ്: mam.. gdftn. hope you are fine.. am dilieep..actor cald you..when free plz give me a ring.
ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്‌ബോൾ കണ്ട് നോക്കു.
it was nice talking to you.ദിലീപ്: ok… sure mam…
samsarikyan pattiyappo enikyum valya santhoshayi mam. god bless
01.07.2021
ശ്രീലേഖ: ഇതെന്റെ youtube ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കൂplease share subscribe too. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.
ദിലീപ്: okk mam..

