അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഐഷ സുല്‍ത്താനയുടെ ഫ്ളഷ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഈ മാസം 17 ന് കോഴിക്കോട് കൈരളി തിയറ്ററില്‍ വെച്ചാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. പൂര്‍ണമായി ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ‘ ഫ്ളഷ് ‘
ടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്ളഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു.
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്ബിള്പോള് ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂര്‍ണമായും ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്ളഷിനുണ്ട്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പോലും ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഞാന്‍ ഒരു വെള്ളപേപ്പറില്‍ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോള്‍ തന്നെയവര്‍ ആ പേപ്പര്‍ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു, അതേ പേപ്പര്‍ നിവര്‍ത്തിയെടുത്താണ് ഞാനീ ചിത്രം വരച്ച് തീര്‍ത്തത്’- യുവ സംവിധായികയായ ഐഷാ സുല്‍ത്താന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

