രാജ്യത്തെ ജനങ്ങൾ അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ പെട്രോൾ ഉപയോഗിക്കുന്നത് നിർത്തും; നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ പെട്രോൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പെട്രോളിന് പകരം മഹാരാഷ്ട്രയിലെ വിദർബ ജില്ലയിൽ വാഹനങ്ങളിലടക്കം ഉപയോഗിച്ച ബയോ എഥനോൾ പോലുള്ള ഇന്ധനങ്ങൾ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് വർഷം കഴിഞ്ഞാൽ പെട്രോളിന്റെ ഉപയോഗം രാജ്യത്തുണ്ടാകില്ല. അതിന് ശേഷം ഫോസിൽ ഇന്ധനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രീൻ ഹൈഡ്രജനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭൂഗർഭജലത്തിൽ നിന്ന് നിർമ്മിക്കുന്ന ഗ്രീൻ ഹൈഡ്രജൻ കിലോക്ക് 70 രൂപയെന്ന നിരക്കിൽ വിൽക്കാം. ഭാവിയിൽ കർഷകർ ഭക്ഷണം മാത്രം തരുന്നവരായിരിക്കില്ല. ഊർജ്ജധാതാക്കൾ കൂടിയായിരിക്കുമെന്നും അദ്ദേഹം കർഷകരെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.