കണ്ണൂർ: ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സിഐടിയു ഗതാഗതമന്ത്രിയെ ബഹിഷ്‌ക്കരിച്ചത്. കെഎസ്ആർടിഇഎയ്‌ക്കൊപ്പം പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിച്ചു.
സംഘടനകൾക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് സംഘടനകൾ പ്രതിഷേധം നടത്തിയത്. അതേസമയം, ഇന്ധന വില വർധനവ് ഉണ്ടായിരുന്നില്ലെങ്കിൽ കെഎസ്ആർടിസി ലാഭത്തിലാകുമായിരുന്നെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെന്നും കെഎസ്ആർടിസിയെ നിലനിർത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ തന്നെ ഭാഗമാണ്. വായ്പ ലഭ്യമാക്കാനുള്ള ഒരു സംവിധാനമായാണ് സ്വിഫ്റ്റ് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

