തിരുവനന്തപുരം: തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാർത്താ വിഭാഗം, ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്, ന്യൂസ് എഡിറ്റർമാർ/റിപ്പോർട്ടർമാർ (മലയാളം), ന്യൂസ് റീഡേഴ്സ് -കം- ട്രാൻസ്ലേറ്റർമാർ (മലയാളം) എന്നിവരുടെ ഒരു പാനൽ രൂപീകരിക്കുന്നതിലേയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ജൂലൈ 15 (വൈകിട്ട് 6 മണി വരെ ) ദീർഘിപ്പിച്ചു. മറ്റ് നിബന്ധനകളും വ്യവസ്ഥകളും അതേപടി തുടരും.
തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ് . ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്ററായി കാഷ്വൽ എംപാനൽമെന്റിന് അപേക്ഷിക്കുന്നവർ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം. കൂടുതൽ വിവരങ്ങൾക്ക്, www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴിൽ) അല്ലെങ്കിൽ https://prasarbharati.gov.in/pbvacancies/ സന്ദർശിക്കുക.

