കൊച്ചി: അണലിയുടെ കടിയേറ്റ നായരമ്ബലം മേടക്കല്‍ വീട്ടില്‍ അതുല്‍ എന്നയാള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സംഘടിപ്പിച്ച അദാലത്തില്‍ തീരുമാനം. വനം വകുപ്പാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2019 ജൂണ്‍ 30 നാണ് വീട്ടുമുറ്റത്തു വെച്ച് അതുലിനെ പാമ്പ് കടിച്ചത്. 15 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാറ്റൂര്‍ ഡിവിഷന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി മുമ്ബാകെ ഹര്‍ജി നല്‍കുകയായിരുന്നു. ചികിത്സാ രേഖകളും ബില്ലുകളും അതുലിന്റെ കുടുംബം ഹാജരാക്കി.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്, അഡ്വ. ലൈജോ പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്.

