സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി; യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിന്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കാണ് സജി ചെറിയാൻ നിർവ്വഹിച്ചിരുന്ന വകുപ്പുകൾ നൽകിയത്.

യുവജനകാര്യ വകുപ്പാണ് മുഹമ്മദ് റിയാസിന് ലഭിച്ചത്. സിനിമ, സാംസ്‌കാരിക വകുപ്പുകൾ വി എൻ വാസവന് നൽകി. ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനാണ് നൽകിയത്. വകുപ്പു മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ശുപാർശയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി.