എറണാകുളം: തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുളള ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി യോഗ്യതയുളളവരും 50 വയസിൽ താഴെ പ്രായമുളളതുമായ ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇൻറർവ്യൂവിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2777489/2776043.
അതേസമയം, എറണാകുളം ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ സെമി സ്‌കിൽഡ് റിഗർ, സേഫ്റ്റി, ഫയർമാൻ സ്‌കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം: 22,100 രൂപ.

