ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചറുമായി ട്വിറ്റര്‍ ബ്ലൂ. ട്വിറ്റര്‍ ബ്ലൂ വിലെ നാവിഗേഷന്‍ ബാര്‍ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് ട്വിറ്റര്‍ ബ്ലൂ.
നിലവില്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. സ്‌ക്രീനിലെ ടാബുകളുടെ എണ്ണം കുറക്കാനും മുഴുവന്‍ ടാബുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് നല്‍കുന്നത്. കൂടാതെ, അധിക സേവനങ്ങളായ ബുക്ക് മാര്‍ക്ക് ഫോള്‍ഡര്‍, അണ്‍ഡു ട്വീറ്റ്, റീഡര്‍ മോഡ് എന്നിവയും ലഭ്യമാണ്.
ട്വിറ്ററിന്റെ മെയിന്‍ മെനുവില്‍ നിന്ന് ‘ട്വിറ്റര്‍ ബ്ലൂ’ ഓപ്ഷന്‍ തിരഞ്ഞെടുത്തതിനു ശേഷം സബ്‌സ്‌ക്രൈബ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പണമിടപാട് നടത്തിയാല്‍ ട്വിറ്റര്‍ ബ്ലൂ വിന്റെ ഭാഗമാകാന്‍ സാധിക്കും.

