ലോകകപ്പ് സമയത്ത് ഖത്തറിന്റെ ആകാശപാതയില്‍ പ്രതിദിനം 1600 വിമാന സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വ്യോമ പാതകളിലൊന്നാണ് ഗതാഗതമാണ് ഖത്തറിന്റേത്. കൊവിഡിന് ശേഷം പ്രതിദിനം ശരാശരി എണ്ണൂറോളം വിമാന സര്‍വീസുകളാണ് ഖത്തറില്‍ നിന്ന് പുറത്തേക്കും ഖത്തറിലേക്കുമായി നടക്കുന്നത്. ഇത് ലോകകപ്പോടെ ഇരട്ടിയാകും, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ എയര്‍ നാവിഗേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.

