ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കരുത്; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയത്. മറ്റു പേരുകളിലും ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

സർവ്വീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം 1915 എന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ നമ്പരിൽ പരാതി അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർദ്ധിപ്പിക്കാനോ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

സർവ്വീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് വ്യക്തമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.