ഹിന്ദുത്വത്തെ അപമാനിച്ചു; ‘കാളി’ ഡോക്യുമെന്ററി പോസ്റ്ററിനെതിരെ പ്രതിഷേധം

ലീന മണിമേഖല സംവിധാനം ചെയ്ത ‘കാളി’ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ഇത് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതോടെ സംവിധായികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി.

കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതോടൊപ്പം അരിവാള്‍, എല്‍ജിബിടി ക്യൂ പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ഇതിനാലാണ് ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയയില്‍ പ്രചരിക്കാന്‍ കാരണം.

അതേസമയം, തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നതിനായി, വേണ്ടി വന്നാല്‍ ജീവന്‍ വരെ നല്‍കുമെന്നും സംവിധായിക ലീന പ്രതികരിച്ചു.