സഭാ നടപടികളില്‍ ശ്രദ്ധയില്ല; എംഎല്‍എമാര്‍ക്ക് താല്‍പര്യം രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എമാര്‍ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് പതിവാണെന്നും സഭാ നടപടികളില്‍ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്നും വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ‘രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളില്‍ മാത്രമാണ് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ല. സഭ നടക്കുന്നതിനിടെ അംഗങ്ങള്‍ ചെയറിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് പതിവായിട്ടുണ്ട്’- സ്പീക്കര്‍ കുറ്റപ്പെടുത്തി.

അതേസമയം, എകെജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരുന്നു. അത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരു പക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.