മെന്ററായും രക്ഷകനുമായി എത്തിയ ആളിൽ നിന്ന് മോശമായ അനുഭവം ഉണ്ടായി; സോളാർ പീഡന കേസിലെ പരാതിക്കാരി

തിരുവനന്തപുരം: പിസി ജോർജിനെതിരെയുള്ള പരാതിയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സോളാർ പീഡന കേസിലെ പരാതിക്കാരി. കേസിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് സോളാർ പീഡന കേസിലെ പരാതിക്കാരി വ്യക്തമാക്കി. ഫെബ്രുവരിയിൽ നടന്ന സംഭവമാണ് ഇതെന്നും യുഡിഎഫുകാരിൽ നിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററായും രക്ഷകനുമായി എത്തിയ ആളിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കി.

പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പിസി ജോർജിനെ കുടുക്കുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരി വിശദീകരണവുമായി രംഗത്തെത്തിയത്. പരാതിയിൽ ഒരു ഗൂഢാലോചന ഇല്ലെന്ന് പരാതിക്കാരി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

2022 ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി പി സി ജോർജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പി സി ജോർജിനെതിരെ ലഭിച്ചിരിക്കുന്ന പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.