എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണോയെന്ന് ഇപ്പോള്‍ പറയാനാവില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

‘സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇ.പി ജയരാജന്‍ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. സിപിഐക്ക് കോണ്‍ഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണ്. പോലീസ് സമര്‍ത്ഥരാണ് അവര്‍ ഇത് അന്വേഷിച്ച് കണ്ടെത്തും. അന്വേഷണം നടത്തിയിട്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരല്ലേ. അതില്‍ വീഴ്ചകളുണ്ടാകും’- അദ്ദേഹം വ്യക്തമാക്കി.