ആലപ്പുഴ: എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ എച്ച് സലാം എം എല്‍ എയുടെ നേതൃത്വത്തില്‍ പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രകടനം. ‘കൈവെട്ടും, കാല്‍ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും’ എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.
അതേസമയം, എകെജി സെന്ററിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങള്‍ ഒരിടത്തും അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രകോപനം പാടില്ലെന്ന് ജില്ലാ കമ്മിറ്റികള്‍ക്കും യുവജന സംഘടനകള്‍ക്കും സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു.

