ഗൂഗിള്‍ മീറ്റിന്റെ ഫീച്ചറുകള്‍ അറിയാം

ഇന്ന് ഗൂഗിള്‍ മീറ്റ് ഉള്ള ഒരു പ്രധാന ആശയവിനിമയ മാര്‍ഗമാണ്. വലിയ ഡിമാന്‍ഡും ആവശ്യകതയും നിലനിര്‍ത്തുന്നതിനൊപ്പം തങ്ങളുടെ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റഡ് ആയി സൂക്ഷിക്കാനും ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്.

ഗൂഗിള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലേക്ക് നിരവധി അപ്ഡേറ്റുകളും അപ്ഗ്രേഡുകളും വരുന്നു. യൂസേഴ്‌സിന്റെ ഡാറ്റയും അക്കൗണ്ടുകളും സംരക്ഷിക്കാന്‍ Google നല്‍കുന്ന അതേ സുരക്ഷ സംവിധാനങ്ങളാണ് ഗൂഗിള്‍ മീറ്റും ഓഫര്‍ ചെയ്യുന്നത്. ഗൂഗിള്‍ മീറ്റിലൂടെയുള്ള എല്ലാ വീഡിയോ കോണ്‍ഫറന്‍സുകളും എന്‍ക്രിപ്റ്റ് ചെയ്തതിട്ടുള്ളതായും കമ്ബനി അവകാശപ്പെടുന്നു. നിങ്ങളുടെ Google Meet അനുഭവം മെച്ചപ്പെടുത്താന്‍ കഴിയുന്ന ചില ഉപയോഗപ്രദമായ ഫീച്ചറുകള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ബ്രേക്ക്ഔട്ട് റൂംസ്

ഗൂഗിള്‍ മീറ്റിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളില്‍ ഒന്നാണിത്. ഒരു വീഡിയോ മീറ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയ ഗ്രൂപ്പുകളായി തിരിയാന്‍ ഉള്ള ഫീച്ചര്‍ ആണിത്. ഗ്രൂപ്പ് ചര്‍ച്ചകളിലും ടീം മീറ്റിങ്ങുകളിലും മറ്റും ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ കൂടിയാണ് ബ്രേക്ക്ഔട്ട് റൂംസ്. ഗൂഗിള്‍ മീറ്റിലെ പോള്‍സ് ഫീച്ചറിനെപ്പറ്റി അറിയാന്‍ തുടര്‍ന്ന് വായിക്കുക.

പോള്‍സ്

ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായ സ്വരൂപണത്തിനായി ഉപയോ?ഗിക്കാവുന്ന ?ഗൂഗിള്‍ മീറ്റ് ഫീച്ചര്‍ ആണിത്. ഏതെങ്കിലും ഒരു സബ്ജകറ്റിനെപ്പേറ്റി മീറ്റിനുള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്താന്‍ വേണ്ടിയുള്ള ഫീച്ചര്‍ ആണ് പോള്‍സ്. ഒരു വിഷയത്തില്‍ വളരെ പെട്ടെന്ന് ഉള്ള പ്രേക്ഷക ഫീഡ്ബാക്ക് ലഭിക്കുന്നതിന് ഈ സവിശേഷത ഏറെ സഹായകരമാണ്.

( ക്വ്യു&എ ) ചോദ്യോത്തരം

ക്വ്യു & എ ഫീച്ചര്‍ ഉപയോഗിച്ച്, മീറ്റിങ്ങില്‍ പങ്കെടുക്കുന്ന യൂസേഴ്‌സിന് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. എല്ലാ ചോദ്യങ്ങളും ഒരേ ടാബില്‍ കാണാന്‍ കഴിയുന്നതും കൂടുതല്‍ സൌകര്യപ്രദമാണ്. ഇങ്ങനെ ആയതിനാല്‍ ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് മറുപടി നല്‍കാന്‍ സാധിക്കുന്നു. ?ഗൂ?ഗിള്‍ മീറ്റിലെ ഏറെ ഉപയോ?ഗപ്രദമായ ഫീച്ചറുകളില്‍ ഒന്നാണിത്.

റെക്കോര്‍ഡിങ്

Google Meet ല്‍ മീറ്റിങ് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. മീറ്റിങ് അവസാനിച്ചതിന് ശേഷം അത് റെക്കോര്‍ഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. വിദ്യാര്‍ഥികള്‍ക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും. സ്റ്റുഡന്റ്‌സിന് അവരുടെ ക്ലാസുകളും ലെക്ചററുകളും റെക്കോര്‍ഡ് ചെയ്യാനും അവ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാനും കഴിയും. ഇത് ഒരു പെയ്ഡ് ഫീച്ചര്‍ ആണെന്നത് യൂസേഴ്‌സ് മനസിലാക്കിയിരിക്കണം. 672 രൂപ മുതല്‍ വില ആരംഭിക്കുന്ന ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് പ്ലാനില്‍ റെക്കോര്‍ഡ് ഫീച്ചര്‍ ഇന്ത്യയില്‍ ലഭിക്കും.

ലൈവ് ക്യാപ്ഷനുകള്‍

ഓണ്‍ലൈനില്‍ ചിലര്‍ സംസാരിക്കുമ്‌ബോള്‍ അവര്‍ പറയുന്നത് എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ ലൈവ് ക്യാപ്ഷനുകള്‍ ഏറെ ഉപകാരപ്രദമാകും. Google Meet ലെ ലൈവ് ക്യാപ്ഷനുകള്‍ ഈ പോരായ്മ പരിഹരിക്കാന്‍ വേണ്ടി അവതരിപ്പിച്ചതാണ്. ഈ തത്സമയ അടിക്കുറിപ്പുകള്‍ കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ മനസിലാക്കാനും ചര്‍ച്ച ചെയ്യാനും അംഗങ്ങളെ സഹായിക്കുന്നു.

റെയ്‌സ് ഹാന്‍ഡ് ഫീച്ചര്‍ (കൈ ഉയര്‍ത്താന്‍ ഉള്ള സൗകര്യം)

ഒരു ഗ്രൂപ്പ് കോണ്‍ഫറന്‍സില്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഇടപെടാനോ ചോദ്യങ്ങള്‍ ചോദിക്കാനോ അനുവാദം വാങ്ങാന്‍ ഉള്ള ഫീച്ചര്‍ ആണിത്. നേരത്തെയൊക്കെ ആരെങ്കിലും സംസാരിക്കുമ്‌ബോള്‍ ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു പതിവ്. അതിന് പരിഹാരം എന്ന നിലയ്ക്കാണ് റെയ്‌സ് ഹാന്‍ഡ് ഫീച്ചര്‍. ഫീച്ചര്‍ ഉപയോഗിച്ചാല്‍ മീറ്റില്‍ മറ്റ് യൂസേഴ്‌സിന് അല്ലെങ്കില്‍ മോഡറേറ്റര്‍ക്ക് നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു റെയ്‌സ്ഡ് ഹാന്‍ഡ് ഇമോജി കാണാന്‍ കഴിയും.

ഹാജര്‍ ട്രാക്കിങ്

GMeet ന്റെ ക്ലാസ്‌റൂം ഫീച്ചര്‍ ആണ് ഹാജര്‍ ട്രാക്കിങ്. പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാണ്. മീറ്റിങ് അവസാനിച്ചതിന് ശേഷം സംഘാടകന് ഓട്ടോമാറ്റിക്കായി ഒരു ഹാജര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നു. ഇതും പണം അടച്ചുള്ള ?ഗൂ?ഗിള്‍ മീറ്റ് ഫീച്ചര്‍ ആണെന്ന കാര്യം യൂസേഴ്‌സ് ശ്രദ്ധിക്കണം.