നഴ്സിംഗ് അസിസ്റ്റന്റ് നിയമനം; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വർക്കല ഗവൺമെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയിൽ കരാർ വ്യവസ്ഥയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

എസ്.എസ്.എൽ.സിയാണ് യോഗ്യത. ഡി.എ.എം.ഇ നടത്തുന്ന ഒരു വർഷത്തെ യോഗ ന്യാച്യുറോപതി ടെക്നീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂലൈ 14 രാവിലെ 11 ന് തിരുവനന്തപുരം ആരോഗ്യഭവൻ ബിൽഡിംഗിലുള്ള ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.