കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡിടിപി കോഴ്സുകളുടെ പരിശീലനത്തിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും പിജിഡിസിഎ യും ഉളളവരായിരിക്കണം. കൂടാതെ വേർഡ് പ്രോസസിംഗ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, ഐ.എസ്.എം എന്നിവയിൽ പരിജ്ഞാനം ഉളളവരായിരിക്കണം.

കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്കു മുൻഗണന നൽകും. താത്പര്യമുളളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പൽ ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജോയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ, ഫോൺ 0484-2623304.