പുതിയ ചിത്രത്തിന് 120 കോടി; ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്‌

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷില്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം 120 കോടി രൂപയാണ്. ഇന്ത്യയിലെ തന്നെ ഒരു താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. പുതിയ ചിത്രത്തിന് 25%ത്തോളമാണ് പ്രതിഫലം ഉയര്‍ത്തിയത്.

അതേസമയം, രാമായണകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായി പ്രഭാസും, രാവണനായി സെയിഫ് അലിഖാനും, സീതയായി കൃതി സനോണുമാണ് അഭിനയിക്കുന്നത്. 2023 ജനുവരിയില്‍ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ബാഹുബലി ആദ്യഭാഗത്തിനും, 2017ല്‍ ഇറങ്ങിയ രണ്ടാം ഭാഗത്തിനും ശേഷമാണ് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നത്. പിന്നീടിറങ്ങിയ സഹോ തിയേറ്ററില്‍ വിജയിച്ചെങ്കിലും, പ്രേക്ഷക താല്‍പര്യം കുറവായിരുന്നു. അതിനുശേഷം ഇറങ്ങിയ രാധേ ശ്യാമും പരാജയമായിരുന്നു.