തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം; ഒപ്പം ഓടിയെത്താനാകാതെ മാധ്യമങ്ങള്‍

വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട്.’

ഇടപ്പള്ളി വനിതാ തിയേറ്ററില്‍ ചിത്രത്തിന്റെ ആദ്യ ഷോക്കെത്തിയ പ്രേക്ഷകരോട് മാധ്യമപ്രവര്‍ത്തകര്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാള്‍ ഓടി പോകുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. പുറകെ കൂടിയ മാധ്യമപ്രവര്‍ത്തകര്‍ അത് മറ്റാരുമല്ല ചിത്രത്തിലെ നായകന്‍ ഷൈന്‍ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ ഷൈനിന്റെ പ്രതികരണം തേടിയെങ്കിലും അല്‍പം ഒന്ന് നിന്ന ശേഷം ഷൈന്‍ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ’ എന്ന് ഒരാള്‍ പറയുന്നത് ഉള്‍പ്പെടെ വീഡിയോയില്‍ കേള്‍ക്കാം.

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.