കേരള വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂലൈ 12 നകം ലഭിക്കണം.

അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ/പ്രൊഫസർമാർ/ശാസ്ത്ര വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം.

കണ്ണൂർ പരിസരത്തുള്ളവർക്കും വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച് പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 29 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂർ-670002 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് ‘സയൻസ് പാർക്ക് ഡയറക്ടർ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഫോൺ: 0497 2700205.