സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതി ഉത്തരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുടെ അസൗകര്യത്തെ തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.
അതേസമയം, ഡ്രൈവര്‍. കണ്ടക്ടര്‍. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല. മെയ് മാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
എന്നാല്‍, ശമ്പളം കൃത്യമായി ലഭിക്കാത്ത പക്ഷം കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ സര്‍വീസുകളെ ഇത് സാരമായി ബാധിക്കും.

