നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവനയെ മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷറഫുദ്ധീന്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജ നടത്തിയത് കൊടുങ്ങലൂരാണ്. നിലവില്‍ കൊടുങ്ങലൂരില്‍ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങും പുരോഗമിക്കുന്നത്. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുമ്ബ് പുറത്തുവിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഭാവനയും പോസ്റ്റര്‍ പങ്കുവച്ചിരുന്നു. റെനീഷ് അബ്ദുള്‍ഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തില്‍ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോണ്‍ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.