അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്; ഇന്ത്യയിൽ ഇന്ധനവില കുറയാൻ സാധ്യത

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കയിൽ ബൈഡൻ ഭരണകൂടം നടപടിയെടുക്കാൻ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. ഇതിനെ തുടർന്ന് ഇന്ത്യയിലും ഇന്ധനവില കുറയാൻ സാദ്ധ്യതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറിലേറെ കുറവുണ്ടായി. 108 ഡോളറിലാണ് ക്രൂഡ് വില എത്തി നിൽക്കുന്നത്. 123 ഡോളറായിരുന്നു ജൂൺ എട്ടിന് ഒരു ബാരൽ എണ്ണയുടെ വില. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.