രുചിയ്ക്കും മണത്തിനും മാത്രമല്ല; ആരോഗ്യ ഗുണത്തിലും കായം മുൻനിരയിൽ…….

മലയാളികൾക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് കായം. രുചിയ്ക്കും മണത്തിനും പുറമെ ആരോഗ്യ ഗുണങ്ങളും കായത്തിനുണ്ട്. കായം ദഹന പ്രവർത്തനത്തെ നല്ലരീതിയിൽ സ്വാധീനിക്കാൻ കായത്തിന് കഴിവുണ്ട്. പ്രകൃത്യാ ആൽക്കലൈൻ ആയതിനാൽ ഇത് അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. അതായത് ഗ്യാസ്, നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നു.

ആർത്തവസംബന്ധമായ വേദന, ആർത്തവക്രമം തെറ്റുന്നത് എന്നിവ പരിഹരിക്കുന്നതിനും കായം സഹായിക്കും. കായത്തിൽ അതിന് ആവശ്യമായിട്ടുള്ള ചില ‘ആന്റി – ഇൻഫ്‌ളമേറ്ററി’ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗർനില നിയന്ത്രിക്കുന്നതിന് ഇൻസുലിൻ ഹോർമോൺ ആവശ്യമാണ്.

ഇത് ഉത്പാദിപ്പിക്കുന്നതോ പാൻക്രിയാസ് എന്ന അവയവവും ആണ്. പാൻക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഇൻസുലിൻ ഉത്പാദനം കൂട്ടാൻ കായത്തിന് കഴിവുണ്ട്. ഷുഗർ നിയന്ത്രിക്കാനും കായം സഹായിക്കും.