ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങൾ ഒഴിവാക്കണം; ഹൈക്കോടതി

കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. യുവനടിയെ ബാലാത്സംഗം ചെയ്തെന്ന കേസിൽ നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിലാണ് കോചതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെട്ടുകഥകളും മിഥ്യാധാരണകളും ചമയ്ക്കപ്പെടുന്നുവെന്നും ഈ കെണിയിൽ കോടതികൾ വീണു പോവരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സാമാന്യവത്കരണത്തിൽ നിന്ന് കോടതികൾ മോചിതമാകണം. ബലാത്സംഗ കെട്ടുകഥകളിൽ പവിത്രത, ബലാത്സംഗത്തിനെതിരായ പ്രതിരോധം, പ്രത്യേക രീതിയിലുള്ള പെരുമാറ്റം തുടങ്ങിയവ ഉൾപ്പെടുന്നതായും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ പെരുമാറ്റം പുരുഷന്റെ വീക്ഷണകോണിൽ നിന്ന് പരിശോധിയ്ക്കുന്നത് കോടതികൾ ഒഴിവാക്കണം. കെട്ടുകഥകൾ, ആവർത്തനങ്ങൾ, സാമാന്യവത്ക്കരണം തുടങ്ങി പക്ഷാപാതത്തിന്റെ എല്ലാ രൂപങ്ങളും ഒഴിവാക്കിയാവണം ലൈംഗികാതിക്രമ കേസുകൾ പരിഗണിയ്ക്കേണ്ടതെന്നും കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗ പ്രതിരോധം, ശാരിരീകമായ ആക്രമണം. പ്രത്യേക രീതിയിലുള്ള പെരുമാറ്റം, പെട്ടെന്നുള്ള റിപ്പോർട്ട് ചെയ്യൽ തുടങ്ങി പവിത്രതയേക്കുറിച്ചുള്ള തനിയാവർത്തന സങ്കൽപ്പങ്ങളാണ്. മേൽപ്പറഞ്ഞവ എന്തായാലും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ ബലാത്സംഗമായി മാറുന്നത് ഒഴിവാക്കണം. ഓരോ കേസും അതിന്റേതായ വസ്തുതാപരമായ സാഹചര്യങ്ങൾ പരിഗണിച്ച് കണക്കിലെടുക്കണം. ഓരോ കേസിലും അതിന്റേതായ അടിസ്ഥാനപരമായ സവിശേഷതകളും കണക്കിലെടുക്കണം. ജാമ്യാപേക്ഷ പരിഗണിയ്ക്കുമ്പോൾ ശേഖരിച്ച വസ്തുതകൾ സൂഷ്മമായി പരിശോധിയ്ക്കുകയോ അതേക്കുറിച്ച് അഭിപ്രായം പറയാതിരിയ്ക്കാനും കോടതികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.