മഴക്കാലം; കുട്ടികൾക്ക് പനി വരുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

മഴക്കാലം ആരംഭിക്കുന്നതോടെ കുട്ടികൾക്ക് പനി വരുന്നത് സാധാരണമാണ്. കുട്ടികൾക്ക് പനി വരുമ്പോൾ രക്ഷിതാക്കൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കുട്ടിയുടെ ശരീരത്തിന് ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു തെർമോമീറ്റർ ഉപയോഗിച്ച് അവന്റെ ശരീര താപനില അളക്കുക. ഇതിനായി മാനുവൽ അല്ലെങ്കിൽ ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിക്കാം. ചൂട് കൂടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കണം. കുട്ടിക്ക് ചെറിയ പനി ഉണ്ടെങ്കിൽ, നിർബന്ധിച്ച് ഭക്ഷണം നൽകരുത്. എളുപ്പം ദഹിക്കുന്നതും ലഘുവുമായ ആഹാരം വേണം നൽകേണ്ടത്. ഇത് അവരെ സുഖപ്പെടുത്തുകയും വിശ്രമിക്കുകയും ചെയ്യും.

മരുന്ന് നൽകിയതിന് ശേഷവും കുട്ടിയുടെ ശരീരം ചൂടാകുകയും താപനില വർദ്ധിക്കുകയും ചെയ്യുന്നുവെങ്കിൽ കുട്ടികളെ തുണി നനനച്ച് തുടയ്ക്കണം. അന്തരീഷത്തിലെ ചൂടോ അല്ലെങ്കിൽ കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോ മൂലം താപനില സാധാരണയേക്കാൾ ചൂട് ശരീരത്തിൽ ഉയർന്നതായി തോന്നാം. അത്തരം സാഹചര്യത്തിൽ കൈകളും കാലുകളും കഴുകണം. മൃദുവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളായിരിക്കണം കുട്ടികൾ ധരിക്കേണ്ടത്.