തിരുവനന്തപുരം: സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പിഡിഎഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം.
ഫോട്ടോ എഡിറ്റിംഗ്/ പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ www.cdit.org യിൽ ജൂൺ 27 നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്ലോഡ് ചെയ്യണം.
അതേസമയം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിനായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ജൂൺ 22 ന് രാവിലെ 10 ന് കോളേജിൽ അഭിമുഖം നടത്തും. അംഗീകൃത പോളിടെക്നിക്ക് രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാംക്ലാസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.

