മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി മുതല്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാകും. മൈക്രോസോഫ്റ്റ് 365-ന്റെ വ്യക്തിഗത, കുടുബഉപഭോക്താക്കള്‍ക്ക് ആണ് ഈ സേവനം ലഭ്യമാകുന്നത്. വിന്‍ഡോസ്, മാക്ഓഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പിന്‍ബലം ലഭിക്കും.
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഉപയോഗികാന്‍ അധികച്ചെലവൊന്നും ഉണ്ടാവില്ല. ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൈക്രോസോഫ്റ്റ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍, മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കളല്ലാത്തവര്‍ക്ക് ഡിഫന്‍ഡര്‍ ഫോര്‍ ഇന്‍ഡിവിജ്യല്‍സ് വാങ്ങാന്‍ സാധിക്കില്ല. ഇവര്‍ക്ക് 30 ദിവസത്തെ ട്രയല്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.
ഓരോ സെക്കന്‍ഡിലും 921 പാസ് വേഡ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. റാന്‍സം വെയര്‍ ഭീഷണികള്‍ സ്ഥിരം ഇരകളില്‍ നിന്ന് മാറി ചെറുകിട വ്യവസായങ്ങളേയും കുടുംബങ്ങളേയും ലക്ഷ്യമിടുന്നത് നമ്മള്‍ കാണുന്നു. കുറ്റവാളികള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്‌ബോള്‍ നമ്മള്‍ നമ്മുടെ വ്യക്തിഗത പ്രതിരോധവും ശക്തിപ്പെടുത്തേണ്ടി വരും- മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് വൈസ് പ്രസിഡന്റായ വസു ജക്കല്‍ പറഞ്ഞു.

