മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിന്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയതായി 200 വിമാനങ്ങള്‍ വാങ്ങി സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ബസ്, ബോയിംഗ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ പുതിയതായി വാങ്ങുന്നത്.
മികച്ച ഇന്ധന ക്ഷമതയുള്ള എ350 വിമാനങ്ങള്‍ വാങ്ങുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. എ350 വിമാനങ്ങള്‍ പറത്താന്‍ താത്പര്യമുള്ളവര്‍ പരിശീലനത്തിന് തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കത്ത് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ തയ്യാറാകുന്നത്.

