വയനാട്: നെന്മേനി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 21 ന് 4 ന് മുമ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ ബയോഡാറ്റ സമർപ്പിക്കണം.
ജൂൺ 22 ന് രാവിലെ 11 ന് നെന്മേനി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. നെൻമേനി ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന.
അതേസമയം, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ( മൂന്ന് ഒഴിവുകൾ, യോഗ്യത. അംഗീകൃത ഹോമിയോ എൻ.സി.പി, സി.സി.പി സർട്ടിഫിക്കറ്റ്) സ്വീപ്പർ (മൂന്ന് ഒഴിവുകൾ, എട്ടാം തരം പാസ്സായിരിക്കണം) പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ ( ഒരൊഴിവ്, അംഗീത യോഗ സർട്ടിഫിക്കറ്റ്, ബി.എ.എം.എസ്) എന്നിവരെ നിയമിക്കുന്നു. ജൂൺ 30 ന് ഉച്ചയ്ക്ക് 12 ന് ഒഴുക്കൻമൂല ഹോമിയോ ഡിസ്‌പെൻസറിയിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 9446793903, 04935231673.

