777 ചാര്‍ളിക്ക് കര്‍ണാടകയില്‍ നികുതിയിളവ് പ്രഖ്യാപിച്ചു

രക്ഷിത് ഷെട്ടി നായകനായ ‘777 ചാര്‍ലി’ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിച്ചു. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘777 ചാര്‍ലി’യുടെ കഥ, ജീവിതത്തില്‍ താല്‍പ്പര്യം നഷ്ടപ്പെട്ട നിരാശനായ ഒരു യുവാവിനെ കേന്ദ്രീകരിക്കുന്നു. അയാളുടെ ജീവിതത്തിലെ ഒരു നായക്കുട്ടി വരുന്നതും പിന്നീടുള്ള കഥയാണ് ചിത്രത്തിന്റ ഇതിവൃത്തം..

ജൂണ്‍ 19 മുതല്‍ ആറ് മാസത്തേക്ക് ‘777 ചാര്‍ലി’ ടിക്കറ്റ് വില്‍പ്പനയ്ക്ക് സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കില്ലെന്ന് കര്‍ണാടക ധനകാര്യ വകുപ്പ് ഔദ്യോഗിക നിര്‍ദ്ദേശം പുറപ്പെടുവിച്ചു