തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജാക്കിയ്ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് ലഭിച്ചു. എൻഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമരാമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കും. എക്സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

