തിരുവനന്തപുരം: സാമൂഹിക പ്രശ്നങ്ങളില്‍ സാംസ്‌കാരിക നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദന്‍ രംഗത്ത്.
‘എഴുത്തുകാര്‍ എല്ലാത്തിലും പ്രതികരിക്കേണ്ടതില്ല. എഴുത്തുകാര്‍ പ്രതികരിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ചായ്വ് ഉണ്ടാകാം. അത് ഓരോ എഴുത്തുകാര്‍ക്കും വിടേണ്ട ഒന്നാണ്. ജനാധിപത്യത്തില്‍ ഇതെല്ലാം അനുവദനീയമാണ്. എനിക്ക് രാഷ്ട്രീയമില്ല. ഞാന്‍ ആരുടെയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതില്‍ പ്രതികരിക്കും’- അദ്ദേഹം പറഞ്ഞു.

