ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിയെന്ന് ചൈന; സമതലത്തിൽ നിന്നും ലഭിച്ച സാമ്പിളുകളിൽ നിന്നും ജലത്തിന്റെ അടയാളം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

ബെയ്ജിംഗ്: ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിയെന്ന് ചൈന. ചന്ദ്രോപരിതലത്തിൽ ഓഷ്യൻ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ സമതലത്തിൽ നിന്നും ലഭിച്ച സാമ്പിളുകളിൽ നിന്നും ജലത്തിന്റെ അടയാളം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അറിയിച്ചു.

ചൈനയുടെ ആളില്ലാ ചാന്ദ്ര ദൗത്യം ചന്ദ്രന്റെ പ്രതലത്തിൽ നിന്ന് കണ്ടെത്തിയ ലാവ അവശിഷ്ടത്തിലാണ് അപറ്റൈറ്റ് എന്നറിയപ്പെടുന്ന ക്രിസ്റ്റലൈൻ ധാതു ലഭിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി.

സൂര്യനിൽ നിന്നുളള ചാർജ് കണങ്ങളുടെ രാസപ്രക്രിയയുടെ ഫലമാണ് ചന്ദ്രോപരിതലത്തിലെ ജലാംശം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അപറ്റൈറ്റ് ധാതുവിൽ ഹൈഡ്രോക്സിലിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ചന്ദ്രോപരിതലത്തിൽ തന്നെ ഉണ്ടായിരിക്കുന്നവയാണ്. ഇവയെല്ലാം ചാന്ദ്രോപരിതലത്തിൽ തന്നെ ഉണ്ടായവയാണെന്നും ബാഹ്യമായി വന്നതല്ലെന്നുമാണ് ചൈനീസ് പര്യവേഷണത്തിൽ വ്യക്തമായത്.