പ്രണോയ് സെമി ഫൈനലില്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ സൂപ്പര്‍ താരം എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. .ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് പ്രണോയ് സെമി ഉറപ്പിച്ചത്.

40 മിനിട്ടില്‍ 21-14,?21-12ന് പ്രണോയ് ജയിച്ചു കയറി. ഒരുമാസം മുന്‍പ് തോമസ് കപ്പ് സെമിയില്‍ ഡെന്‍മാര്‍ക്കിനെതിരെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഗെംകേയെ പ്രണോയ് കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.