തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 22 ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. വിലാസം -ജില്ലാ കോഓർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ, പി.എ.യു, ഡിടിപിസി ഓഫീസിനു സമീപം, അപ്ഹിൽ, മലപ്പുറം. പിൻ – 676505
അതേസമയം, എടവണ്ണ ചാത്തല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ് ll ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്താൻ ജൂൺ 22 ന് രാവിലെ 10ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്കും സ്ഥാപന പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.

