ടി-20: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

കട്ടക്ക്: ടി20 പരമ്ബരയില്‍ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്ബരയില്‍ ഒപ്പമെത്തി(2-2).

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ആവേശ് ഖാന്‍ 18 റണ്‍സിന് നാലു വിക്കറ്റെടുത്തു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 169-6, ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87/9.